18 April Thursday

വണ്ടൂർ, വളാഞ്ചേരി, തിരൂരങ്ങാടി സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

മലപ്പുറം സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള വണ്ടൂർ, വളാഞ്ചേരി, തിരൂരങ്ങാടി ഏരിയാ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കം. വണ്ടൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജും വളാഞ്ചേരിയിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും തിരൂരങ്ങാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബയും ഉദ്ഘാടനംചെയ്യും.  എടവണ്ണ മുണ്ടേങ്ങര എ പി അബ്ദുറഹ്‌മാൻ നഗറിലാണ്‌ (പിഎസ് ഓഡിറ്റോറിയം) വണ്ടൂർ സമ്മേളനം. പുന്നപ്പാല വിശ്വനാഥൻ മാസ്റ്ററുടെ വീട്ടിൽനിന്ന്‌ അഡ്വ. ടോം കെ തോമസിന്റെ നേതൃത്വത്തിലുള്ള പതാകജാഥ  ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് ഉദ്ഘാടനംചെയ്‌തു. ടാണ പി പി കുഞ്ഞുമാൻ സ്മാരകത്തിൽനിന്ന്‌ എം ടി അഹമ്മദിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ  ജില്ലാ കമ്മിറ്റിയംഗം എൻ കണ്ണൻ ഉദ്ഘാടനംചെയ്‌തു. പത്തപ്പിരിയം എ അലവിക്കുട്ടി നഗറിൽനിന്ന്‌ വി അർജുനന്റെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്‌തു. മൂന്ന്‌ ജാഥകളും എടവണ്ണ ബസ് സ്റ്റാൻഡിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ ടി അഭിലാഷ്‌ പതാക ഉയർത്തി. സമ്മേളനത്തിൽ 128 പ്രതിനിധികളും സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്  എന്നിവരും പങ്കെടുക്കും. മുതിര്‍ന്ന പ്രതിനിധി മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തും. കാവുംപുറത്തെ കോട്ടീരി നാരായണൻ നഗറിലാണ്‌ (പാറക്കൽ കൺവൻഷൻ സെന്റർ) വളാഞ്ചേരി ഏരിയാ സമ്മേളനം. വലിയകുന്നിലെ പി എം ഗോപാലൻ നഗറിൽനിന്ന്‌ കെ പി എ സത്താറിന്റെ നേതൃത്വത്തിലുള്ള പതാകജാഥ  ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്‌ഘാടനംചെയ്‌തു. വളാഞ്ചേരിയിലെ ഇ ബാലൻ മാസ്റ്റർ നഗറിൽനിന്ന്‌ എ എൻ ജോയ് നയിക്കുന്ന  കൊടിമരജാഥ ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് ഉദ്‌ഘാടനംചെയ്‌തു. ഇരുജാഥകളും വളാഞ്ചേരിയിൽ സംഗമിച്ചു. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ കെ പി ശങ്കരൻ  പതാക ഉയർത്തി.  സമ്മേളനത്തിൽ 124 പ്രതിനിധികളും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി സക്കറിയ, ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ രാമദാസ്, വി പി സാനു എന്നിവരും പങ്കെടുക്കും.     ഇ കെ ഇമ്പിച്ചിബാവ നഗറിലാണ്‌ (മേലെ ചേളാരി സെഞ്ച്വറി ഓഡിറ്റോറിയം) തിരൂരങ്ങാടി സമ്മേളനം. ഇ നരേന്ദ്രദേവ് ക്യാപ്റ്റനായ പതാകജാഥ ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്തു.  അരിയല്ലൂരിലെ പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ വീട്ടിൽനിന്ന്‌ ഭാര്യ പി രുഗ്മിണി അന്തർജനം പതാക കൈമാറി. എം കൃഷ്ണൻ ക്യാപ്റ്റനായ കൊടിമരജാഥ ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനംചെയ്തു. പരപ്പനങ്ങാടിയിൽ ടി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ വത്സല ടീച്ചർ  കൈമാറി. പി പ്രിൻസ്‌കുമാർ, പി വി അബ്ദുൾവാഹിദ് എന്നിവർ ക്യാപ്റ്റൻമാരായ ദീപശിഖാ ജാഥകൾ കെ രാമൻവൈദ്യർ, കെ ശ്രീധരൻ മാസ്റ്റർ എന്നിവരുടെ വീടുകളിൽ ഏരിയാ സെക്രട്ടറി ടി പ്രഭാകരൻ, സി പരമേശ്വരൻ എന്നിവർ ഉദ്ഘാടനംചെയ്തു. കെ രാമൻ വൈദ്യരുടെ ഭാര്യ കെ സരളയും കെ ശ്രീധരൻ മാസ്റ്ററുടെ ഭാര്യ സി പി വിജയലക്ഷ്മിയും കൈമാറി. മൂന്ന് ജാഥകളും മേലെ ചേളാരിയിൽ സംഗമിച്ചു. സമ്മേളന നഗരിയായ ഇ കെ ഇമ്പിച്ചിബാവ നഗറിൽ ബുധന്‍ രാവിലെ  പി അശോകൻ പതാകയുയർത്തും. പ്രതിനിധി സമ്മേളനത്തിൽ 142 പ്രതിനിധികളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി പി അനിൽ, ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ എന്നിവരും പങ്കെടുക്കും. റിപ്പോർട്ടിൽ ചർച്ചയും പൊതുചർച്ചയും പൂർത്തിയാക്കി മൂന്ന്‌ സമ്മേളനങ്ങളും വ്യാഴാഴ്‌ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top