മലപ്പുറം/എടക്കര
ജില്ലയിൽ മലയോര മേഖലയിലടക്കം കനത്ത മഴ. പലയിടത്തും വെള്ളംകയറി. മരംവീണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ശനി രാവിലെമുതൽ പെയ്യുന്ന കനത്ത മഴ രാത്രിയും തുടരുകയാണ്. നിലമ്പൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എടക്കര സ്വാമിക്കുന്ന് റബർമരം വീണ് പുത്തൻപുരക്കൽ ലീലാമ്മയുടെ വീട് ഭാഗികമായി തകർന്നു. ചുങ്കത്തറ എരുമമുണ്ട മധുരക്കറിയൻ ആരിഫിന്റെ വീടിനോട് ചേർന്ന മതിലിടിഞ്ഞു.
നാടുകാണി ചുരത്തിൽ മഴ തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകിയാണ് വാഹനം കടത്തിവിടുന്നത്. കേരള–--തമിഴ്നാട് അതിർത്തി വനത്തിലും കനത്ത മഴ തുടരുകയാണ്. അതിർത്തി വനത്തിലൂടെ ഒഴുകിവരുന്ന പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നു.
തിരുന്നാവായയിലെ പാടശേഖരങ്ങളിൽ വെള്ളം കയറി. എടക്കുളം, തിരുത്തി, പല്ലാർ ഭാഗങ്ങളെ കൃഷിയിടങ്ങളാണ് വെള്ളംകയറിയത്. ഇതോടെ രണ്ടാം വിള കൃഷിയിറക്കാനാകാതെ കർഷകർ പ്രയാസത്തിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..