മലപ്പുറം
കൂട്ടുകൂടിയും കുസൃതിയുമായി ഓടിനടന്ന അക്ഷമുറ്റം. ചേർത്തുപിടിച്ച സഹപാഠികൾ. അറിവിന്റെ ക്ലാസ്‌മുറികൾ. പങ്കുവച്ച സ്‌നേഹമധുരങ്ങൾ... ഓർമയിലെ വിദ്യാലയ ദിനങ്ങൾക്ക് പ്രിയമേറെ. -----------------------------------------------വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് അയൽക്കൂട്ട വനിതകൾ വീണ്ടുമെത്തുന്നു. കുടുംബശ്രീ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒന്നുമുതൽ ഡിസംബർ പത്തുവരെ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ' സംസ്ഥാനതല ക്യാമ്പയിൻ ഭാഗമായാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക, പുതുകാലത്തിന്റെ നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം.
ആദ്യദിനം 47,000
കുടുംബശ്രീ അംഗങ്ങൾ
ആദ്യദിനത്തിൽ ജില്ലയിൽ 97 സിഡിഎസുകളിൽ നിന്നായി 47,000 കുടുംബശ്രീ അംഗങ്ങൾ ക്യാമ്പയിൻ ഭാഗമാവും. മറ്റ് സിഡിഎസുകൾ അടുത്ത ദിവസങ്ങളിലായി പങ്കാളികളാവും. രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരം 4.30ന് ക്ലാസ് സമാപിക്കും. രാവിലെ 9.45 ന് അസംബ്ലി (കുടുംബശ്രീ മുദ്രഗീതം, ഉദ്ഘാടന ചടങ്ങ്)യോടെ ആരംഭിക്കും. സ്കൂൾ പരിസരത്ത് ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള തോരണങ്ങളോടെ പ്രവേശനോത്സവം സജ്ജമാക്കും. ഒരു ദിവസം 50 മുതൽ 75 അയൽക്കൂട്ടംഗങ്ങൾ ക്ലാസിൽ ഉൾപ്പെടും. ഉച്ചഭക്ഷണം, കുടിവെള്ളം, സ്നാക്സ്, സ്കൂൾ ബാഗ്, സ്മാർട്ട് ഫോൺ എന്നിവയുമായാണ് ഓരോരുത്തരും എത്തുക.സംഘശക്തി അനുഭവപാഠങ്ങൾ പാഠം, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്,സംഘഗാനം, ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം,ഉപജീവനം ആശയങ്ങൾ, പദ്ധതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ക്ലാസുകളിൽ നൽകുക. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പഠനരീതിയിൽ പിപിറ്റി, വീഡിയോ പ്രസൻറേഷൻ, സ്കൂളിലെ ലാപ് ടോപ്പ്, പ്രോജക്ടർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ് ഫോം എന്നിവ പ്രയോജനപ്പെടുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..