തേഞ്ഞിപ്പലം
പതിനൊന്നുകാരനെ മർദിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. പള്ളിക്കൽ അമ്പല വളവിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റത്തിൽ സുനിൽകുമാറിന്റെ മകൻ അശ്വിനെ മർദിച്ച കേസിലാണ് ഉത്തർപ്രദേശ് കുശിനഗർ സ്വദേശി സൽമാൻ അൻസാരി (23)യെ തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ കെ ഒ പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
അമ്പലവളവിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ഇയാൾ കുട്ടി ടയർ ഉരുട്ടിക്കളിക്കുമ്പോൾ ശരീരത്തിൽ തട്ടിയെന്നാരോപിച്ച് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി.
സംഭവത്തിനുശേഷം ഇയാൾ യുപിലേക്ക് കടന്നു. പൊലീസിന്റെ സമ്മർദത്തിനൊടുവിൽ തിരിച്ചെത്തിയ പ്രതിയെ അമ്പലവവളവിലെ ക്വാർട്ടേഴ്സിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..