തേഞ്ഞിപ്പലം
കലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് തുക വര്‍ധിപ്പിക്കാൻ സിൻഡിക്കറ്റ് തീരുമാനം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് 11,000 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തി. സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് 13,000 രൂപയിൽനിന്ന് 18,000 ആക്കി. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. കണ്ടിജന്‍സ് അലവന്‍സായി വര്‍ഷത്തില്‍ 6000 രൂപ നല്‍കിയിരുന്നത് 10,000 ആക്കി. ഗവേഷകര്‍ക്കായി ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം അടുത്തമാസം നിലവില്‍വരും. ഇ-–-ഗ്രാന്റ് യഥാസമയം കൊടുക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ലഭിക്കേണ്ട നഷ്ടപരിഹാര തുകയ്‌ക്ക് അനുസൃതമായി സമര്‍പ്പിച്ച പ്രൊജക്‌ട് റിപ്പോര്‍ട്ട് നടപടി വേഗത്തിലാക്കാന്‍ വിസിയുടെ നേതൃത്വത്തില്‍ സിൻഡിക്കറ്റംഗങ്ങൾ മുഖ്യമന്ത്രിയെ കാണും.
പരീക്ഷാഭവനില്‍നിന്ന് ഉത്തരക്കടലാസുകള്‍ കാണാതാകുന്ന സംഭവമുണ്ടായാൽ പൊലീസില്‍ പരാതി നല്‍കും. ഇതിനായി രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും തീരുമാനങ്ങൾ വിശദീകരിച്ച പി കെ ഖലീമുദ്ദീൻ, അഡ്വ. എൽ ജി ലിജീഷ് എന്നിവർ പറഞ്ഞു. വിസി ഡോ. എം കെ ജയരാജ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..