29 March Friday

ദേശാഭിമാനി വാർഷിക വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ  
പെരിന്തൽമണ്ണ
ജില്ലയിലെ വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങൾ ദേശാഭിമാനി വാർഷിക വരിക്കാരായി. അങ്ങാടിപ്പുറം കെഎസ്‌ബിസി വെയർഹൗസിൽ നടന്ന ചടങ്ങിൽ 40 പേരുടെ വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ യൂണിയൻ ഭാരവാഹികളിൽനിന്ന്‌ ഏറ്റുവാങ്ങി. സിഐടിയു ജില്ലാ സെക്രട്ടറി എം പി സലിം അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, പി പത്മജ, സി സജി, ഷൈലജ, സുധീഷ്, അഭിലാഷ്, സഞ്ജയൻ, കെ വേലായുധൻ എന്നിവർ സംസാരിച്ചു.
ഷഡ്ഡിങ് 
തൊഴിലാളികൾ 
മഞ്ചേരി 
മഞ്ചേരി ഷഡ്ഡിങ് വർക്കേഴ്‌സ്‌ യൂണിയനിലെ തൊഴിലാളികൾ ദേശാഭിമാനി വാർഷിക വരിക്കാരായി. 
മഞ്ചേരി സിഐടിയു ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ 20 പേരുടെ വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ ഫിറോസ് ബാബു യൂണിയൻ സെക്രട്ടറി എൻ സമീറിൽനിന്ന്‌ ഏറ്റുവാങ്ങി. കെ അരുൺ, ടി റഫീഖലി, കെ ജൗഹർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top