20 April Saturday

വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
തിരൂർ
തുഞ്ചൻപറമ്പിലെ വിദ്യാരംഭം കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും. അ‍ഞ്ചിന് പുലർച്ചെ അഞ്ചുമുതൽ തുഞ്ചൻപറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകും. 
എഴുത്തുകാരും പാരമ്പര്യ എഴുത്താശാന്മാരും കുഞ്ഞുങ്ങളുടെ നാവിൽ ആദ്യാക്ഷരം കുറിക്കും. തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തിന് മുൻകൂർ രജിസ്ട്രേഷനില്ല. അഞ്ചുദിവസങ്ങളായി നടക്കുന്ന വിദ്യാരംഭം കലോത്സവത്തിൽ നൃത്ത സംഗീത പരിപാടികൾ, കവികളുടെ വിദ്യാരംഭം, ഭാഷാശുദ്ധി മത്സരം, പുസ്തക പൂജവയ്പ്, തുഞ്ചൻ ട്രസ്റ്റ് പുസ്തകപ്പുര എന്നിവയുമുണ്ടാവും. 
വിദ്യാരംഭം കലോത്സവം ശനി വൈകിട്ട് 4.30ന്   ചലച്ചിത്രതാരവും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഉദ്ഘാടനംചെയ്യും. എം ടി വാസുദേവൻ നായർ അധ്യക്ഷനാകും. 
തുടർന്ന് 6ന് ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽസന്ധ്യ, 8ന് അരിയല്ലൂർ ലോക്യ ആർട്ട് സ്പേസ് മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയും അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top