26 April Friday

റെഡ്‌ ക്രോസ് സൊസൈറ്റി *പ്രവർത്തനം മാതൃക: *മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

പ്രാണവായു പദ്ധതിയിലേക്ക് റെഡ്ക്രോസ് നൽകുന്ന വെന്റിലേറ്ററുകളും 
ഓക്സിജൻ കോൺസെൻട്രേറ്ററുകളും മന്ത്രി എ കെ ശശീന്ദ്രൻ കലക്‌ടർ കെ ഗോപാലകൃഷ്‌ണന്‌ കെെമാറുന്നു

മലപ്പുറം
സേവനപഥത്തിൽ റെഡ്‌ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.  കോവിഡ് പ്രതിരോധ പ്രവർത്തനരംഗത്ത്‌ ജില്ലാ ഭരണനേതൃത്വം ആവിഷ്‌കരിച്ച പ്രാണവായു പദ്ധതിയിലേക്ക് സൊസൈറ്റി ജില്ലാ ഘടകം വെന്റിലേറ്ററുകളും ഓക്‌സിജൻ കോൺസൻട്രേറ്ററുകളും കൈമാറിയതിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപകരണങ്ങൾ കലക്ടർ കെ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. ഒരേസമയം നാല് പേർക്ക് ജീവവായു നൽകാൻ സഹായിക്കുന്ന 20 ഓക്‌സിജൻ കോൺസൻട്രേറ്ററുകളും മൂന്ന് വെന്റിലേറ്ററുകളുമാണ് നൽകിയത്‌. ഇത് താലൂക്കുകളിലെ സർക്കാർ ആശുപത്രികൾക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി സമാഹരിച്ച 25,000 രൂപ കലക്ടർ മന്ത്രിക്ക്‌ കൈമാറി. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജി മോഹൻകുമാർ അധ്യക്ഷനായി. സെക്രട്ടറി ഹുസൈൻ വല്ലാഞ്ചിറ സംസാരിച്ചു.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top