29 March Friday

കെ പി എം മുസ്തഫയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

പെരിന്തൽമണ്ണ
സ്‌പെഷൽ തപാൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ പെരിന്തൽമണ്ണ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പി എം മുസ്തഫ നൽകിയ ഹർജി  ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ഉത്തരവായി.
  മണ്ഡലത്തിൽ  3487 തപാൽ വോട്ടുണ്ടായിരുന്നതിൽ 1900 എണ്ണം 80 കഴിഞ്ഞവരുടേതായിരുന്നു. അതിൽനിന്ന്‌ 347 വോട്ട് ഉദ്യോഗസ്ഥർ ഡിക്ലറേഷൻ ഒപ്പിടാത്തത്, ക്രമനമ്പറിടാത്തത് എന്നീ കാരണം പറഞ്ഞ്‌ അസാധുവാക്കി.  പ്രായമായവരുടെ വീടുകളിൽ പോയി ബാലറ്റ് നൽകി വോട്ടുചെയ്യിച്ച പോളിങ് ഓഫീസർമാരുടെ അനാസ്ഥയാണിതെണ്‌‌ എൽഡിഎഫ്‌ ചൂണ്ടിക്കാട്ടി. എന്നാൽ റിട്ടേണിങ് ഓഫീസർ സമ്മതിച്ചില്ല. അവ ഒഴിവാക്കിയുള്ള വോട്ടുകൾ എണ്ണി ഫലം നിശ്‌ചയിച്ചു. വിജയിയായി പ്രഖ്യാപിച്ച യുഡിഎഫിന്റെ നജീബ് കാന്തപുരത്തിന്‌ 38 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്‌. അഡ്വ. എസ് ശ്രീകുമാർ മുഖേനയാണ് കെ പി എം മുസ്തഫ കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top