27 April Saturday
എസ്എഫ്ഐ പ്രവർത്തകർക്ക് ​പരിക്ക്

എംസിടി ലോ കോളേജിൽ 
കെഎസ്‌യു ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കെഎസ്-യു ആക്രമണത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എസ്എഫ്ഐ പ്രവർത്തകൻ

മലപ്പുറം
മലപ്പുറം എംസിടി ലോ കോളേജിൽ കെഎസ്‌യു ആക്രമണം. എസ്എഫ്ഐ പ്രവർത്തകർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഷെഫീൻ, രാഹുൽ, അരുൺ പ്രകാശ്, അഭിഷേക്, അഭിമന്യു സ്റ്റെൽത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കൈക്കും കാലിനും തലക്കും പരിക്കേറ്റ പ്രവർത്തകർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  
വ്യാഴം പകൽ 11ഓടെയായിരുന്നു അക്രമം. മുൻകൂട്ടി നിശ്ചയിച്ച്‌ സംഘടിച്ചെത്തി കെഎസ്‌യു ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ചായിരുന്നു അക്രമം. കോളേജിലെ സമാധാന അന്തരീക്ഷം തകർത്ത് വിദ്യാർഥികളെ ആക്രമിക്കുന്ന കെഎസ്‌യുവിനെതിരെ വിദ്യാർഥികൾ രംഗത്തുവരണമെന്നും ആക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ മലപ്പുറം ഏരിയാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top