25 April Thursday
വിദേശതൊഴില്‍ തട്ടിപ്പ്

ജാഗ്രത പാലിക്കണം:-- നോര്‍ക്ക റൂട്ട്സ്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
മലപ്പുറം
മലയാളികൾ വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശയാത്രക്ക്‌ മുമ്പ് തൊഴിൽദാതാവിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഇ- –-മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേനമാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്താൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.inൽ പരിശോധിച്ച് ഉറപ്പാക്കണം.  തൊഴിൽദാതാവിൽനിന്ന്‌ ഓഫർ ലെറ്റർ കരസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ കരാറിലെ ശമ്പളം ഉൾപ്പെടെയുള്ള സേവന–- വേതന വ്യവസ്ഥകൾ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനംചെയ്ത ജോലിയാണ് വിസയിൽ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്തണം.
സന്ദർശക വിസ നൽകിയാണ്‌ അനധികൃത റിക്രൂട്ടിങ് ഏജന്റുകൾ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നത്. വിദേശതൊഴിലുടമ ഇവരുടെ സന്ദർശക വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും തൊഴിൽ കരാർ ഇ- മൈഗ്രേറ്റ് സംവിധാനംവഴി തയ്യാറാക്കുന്നില്ല. ഇക്കാരണത്താൽ ഉദ്യോഗാർഥികളെ  അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും വേതനം, താമസം,  അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരികയും ചെയ്യും. കർശന ജാഗ്രത പാലിച്ചെങ്കിൽമാത്രമേ വിസ തട്ടിപ്പുകൾക്കും തൊഴിൽ പീഡനങ്ങൾക്കും അറുതിവരുത്താൻ സാധിക്കൂവെന്ന് നോർക്ക സിഇഒ പത്രക്കുറിപ്പിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top