24 April Wednesday
ഗുസ്തി താരങ്ങൾക്ക് നേരെ മർദനം

ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

പാർലമെന്റ് മാർച്ചിൽ ഗുസ്തി താരങ്ങൾക്കു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി നടത്തിയ പ്രകടനം

 
മലപ്പുറം
ബ്രിജ്ഭൂഷൺ എംപിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് പാർലമെന്റിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ മർദിക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ യുവതി സബ് കമ്മിറ്റി പ്രതിഷേധാഗ്നി തെളിച്ച് മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. യുവതി സബ് കമ്മിറ്റി ജോയിന്റ്‌ കൺവീനർ പി ശാലിനി അധ്യക്ഷയായി. ജില്ലാ യുവതി സബ് കമ്മിറ്റി കൺവീനർ സി എം സിബില, സബ് കമ്മിറ്റി കൺവീനർ എം ആര്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top