24 April Wednesday

543 പേര്‍കൂടി നിരീക്ഷണത്തില്‍, ആകെ 12,642

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മലപ്പുറം
കോവിഡ് 19 വ്യാപനം തടയുന്നതിനായി ജില്ലയിൽ  543 പേർക്കുകൂടി  പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ 12,642 പേർ നിരീക്ഷണത്തിലായെന്ന്‌ കലക്ടർ ജാഫർ മലിക്  അവലോകന യോഗത്തിൽ അറിയിച്ചു. 102 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്‌. 
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 87 പേർ ഐസൊലേഷനിലുണ്ട്‌. 
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒമ്പത്, തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച് എന്നിങ്ങനെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളും ഐസൊലേഷൻ വാർഡുകളിലുണ്ട്. 12,517 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
രോഗികളുടെ ആരോഗ്യനില തൃപ്തികരം
ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഒമ്പതുപേരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. ഇതുവരെ 457 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 151 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top