16 April Tuesday
മാർച്ച്‌ ഒന്നുവരെ പര്യടനം

ജനകീയ പ്രതിരോധ ജാഥ 
26 മുതൽ ജില്ലയിൽ

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
മലപ്പുറം
മതനിരപേക്ഷതയും ജനാധിപത്യവും തകർത്തും വർഗീയ അജന്‍ഡകൾ അടിച്ചേൽപ്പിച്ചും ജനതയെ ഭിന്നിപ്പിക്കുന്ന സംഘപരിവാറിനെതിരെയും കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയുമുള്ള പ്രക്ഷോഭ ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ  ഒരുക്കം തുടങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ 26 മുതൽ മാർച്ച്‌ ഒന്നുവരെ ജില്ലയിൽ പര്യടനം നടത്തും. 
 ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുമ്പോൾ ജനങ്ങളെ പോരാട്ടസജ്ജരാക്കുകയാണ്‌ സിപിഐ എം. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജാഥയിലൂടെ നാടിനുമുന്നിൽ വിശദീകരിക്കും. 20ന്‌ കാസർകോടുനിന്ന്‌ ആരംഭിച്ച്‌ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലൂടെയും പ്രയാണം നടത്തുന്ന ജാഥ മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവാണ്‌ മാനേജർ. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജെയ്ക് സി തോമസ്,  കെ ടി ജലീൽ എന്നിവർ അംഗങ്ങളാണ്.  
പര്യടനം 4 ദിവസം 
ഇരുപത്തിയാറിന്‌ വൈകിട്ട്‌ നാലിന്‌ കൊണ്ടോട്ടിയിലാണ്‌ ആദ്യ സ്വീകരണം. അന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ മലപ്പുറത്താണ്‌ സമാപനം. 27ന്‌ രാവിലെ 10–- വേങ്ങര, 11–-വള്ളിക്കുന്ന്‌ മണ്ഡലത്തിലെ അത്താണിക്കൽ, മൂന്ന്‌–- തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട്‌, അഞ്ച്‌–- തിരൂർ എന്നിവിടങ്ങളിൽ സ്വീകരണം. 28ന്‌ രാവിലെ 10–- പൊന്നാനി, 11–- തവനൂർ മണ്ഡലത്തിലെ എടപ്പാൾ, മൂന്ന്‌–-കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരി, നാല്‌–- മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ വരവേൽപ്പിനുശേഷം മഞ്ചേരിയിൽ സമാപിക്കും. 
മാർച്ച്‌ ഒന്നിന്‌ രാവിലെ 10–- ഏറനാട്‌ മണ്ഡലത്തിലെ അരീക്കോട്‌, 11–- നിലമ്പൂർ,  മൂന്ന്‌–- വണ്ടൂർ എന്നിവിടങ്ങളിൽ സ്വീകരണശേഷം വൈകിട്ട്‌ നാലിന്‌ പെരിന്തൽമണ്ണയിൽ സമാപിക്കും. പിന്നീട്‌ പാലക്കാട്‌ ജില്ലയിലേക്ക്‌ കടക്കും. 
സ്വീകരണ കമ്മിറ്റി 
രൂപീകരണം 
ഇന്നുമുതൽ 
ജാഥാ സ്വീകരണ കമ്മിറ്റി രൂപീകരണ യോഗങ്ങൾ ബുധനാഴ്‌ച തുടങ്ങും. വൈകിട്ട്‌ നാലിന്‌ വണ്ടൂർ ടികെ ഗാർഡൻ ഓഡിറ്റോറിയത്തിലാണ്‌ ആദ്യയോഗം. 
മറ്റ് യോഗങ്ങളുടെ 
തീയതിയും 
സമയവും സ്ഥലവും 
വ്യാഴാഴ്‌ച മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, മഞ്ചേരി മണ്ഡലം സ്വീകരണ കമ്മിറ്റികൾ രൂപീകരിക്കും. 
വൈകിട്ട്‌ നാലിന്‌ മലപ്പുറം സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്‌ ഹാൾ, നിലമ്പൂർ പീവീസ്‌ ഓഡിറ്റോറിയം, വൈകിട്ട്‌ 4.30ന്‌ പൊന്നാനി എ വി ഹയർ സെക്കൻഡറി സ്‌കൂൾ, വൈകിട്ട്‌ അഞ്ചിന്‌ വളാഞ്ചേരി ഡിആർകെ യുപി സ്‌കൂൾ, പെരിന്തൽമണ്ണ സിപിഐ എം ഓഫീസിനുസമീപത്തെ പേ പാർക്കിങ്‌ ഗ്രൗണ്ട്‌, മഞ്ചേരി സിഐടിയു സെന്റർ എന്നിവിടങ്ങളിലാണ്‌ യോഗങ്ങൾ.
മൂന്നിന്‌ ഏറനാട്‌, തിരൂർ, തിരൂരങ്ങാടി, താനൂർ എന്നിവിടങ്ങളിലാണ്‌ രൂപീകരണം. വൈകിട്ട്‌ നാലിന്‌ താനൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, ചെമ്മാട്‌ ഗ്രീൻലാൻഡ്‌ ഓഡിറ്റോറിയം, അഞ്ചിന്‌ അരീക്കോട്‌ പഞ്ചായത്ത്‌ സ്‌റ്റേഡിയം, തിരൂർ ജിയുപി സ്‌കൂൾ. 
നാലിന്‌ കൊണ്ടോട്ടി, വള്ളിക്കുന്ന്‌ എന്നിവിടങ്ങളിൽ സ്വീകരണ കമ്മിറ്റി രൂപീകരിക്കും. വൈകിട്ട്‌ നാലിന്‌ അത്താണിക്കൽ എയുപി സ്‌കൂൾ, 4.30ന്‌ കൊണ്ടോട്ടി വൈദ്യർ അക്കാദമി. അഞ്ചിന്‌ വൈകിട്ട്‌ ആറിന്‌ മങ്കട മണ്ഡലം യോഗം അങ്ങാടിപ്പുറത്ത്‌ ചേരും. ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ വേങ്ങര പിപി ഹാൾ, 10ന്‌ വൈകിട്ട്‌ നാലിന്‌ തവനൂർ മണ്ഡലം യോഗം എടപ്പാൾ സുമംഗലി ഓഡിറ്റോറിയത്തിലും ചേരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top