20 April Saturday

അടുക്കളയിലേക്ക്‌ 
കുടുംബശ്രീ 
കേരള ചിക്കൻ

സ്വന്തം ലേഖികUpdated: Wednesday Feb 1, 2023

 മലപ്പുറം

ഗുണമേന്മയുള്ള  കോഴിയിറച്ചി  ഉറപ്പാക്കാൻ ജില്ലയിലും കുടുംബശ്രീ കേരള ചിക്കൻ പദ്ധതി. ആദ്യഘട്ടം നിലമ്പൂർ, കാളികാവ്‌, പെരിന്തൽമണ്ണ, വണ്ടൂർ, അരീക്കോട്‌ ബ്ലോക്കുകളിലെ എട്ട്‌  ക്ലസ്റ്ററിലായി 25 ഫാമുകൾ ഒരുക്കും. 
ഒരു കോഴിക്ക്‌ 1.2 സ്‌ക്വയർഫീറ്റ്‌ എന്ന രീതിയിൽ  1000 കോഴികളെ  ഉൾക്കൊള്ളാൻ കഴിയുന്നവയാകും ഇവ. ഫാമുകളുടെ നിലവാരം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ  സൂപ്പർവൈസർമാർ ഉറപ്പാക്കും.
പദ്ധതി അംഗങ്ങളായ  ഇറച്ചിക്കോഴി കർഷകർക്ക്‌  കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്‌ നേതൃത്വത്തിൽ  ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ്‌, തീറ്റ എന്നിവ നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ വിലയ്ക്കെടുത്ത്‌ കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കും. 
ധനസഹായം
കുടുംബശ്രീ അംഗങ്ങൾക്ക്‌ വ്യക്തിഗത സംരംഭമായും ഗ്രൂപ്പ്‌ സംരംഭമായും കേരള ചിക്കൻ ഫാം തുടങ്ങാം. ഒരു യൂണിറ്റിന്‌ 1.5 ലക്ഷം രൂപ അനുവദിക്കും. 24 മാസമാണ്‌ തിരിച്ചടവ്‌ കാലാവധി. നിലവിലുള്ള ഫാമുകളുടെ നവീകരണത്തിനും ഫണ്ട്‌ ലഭ്യമാക്കും. 
ഉദ്‌ഘാടനം  
നിറമരുതൂരിൽ  
നാലിന്‌ നിറമരുതൂരിൽ   മന്ത്രി വി അബ്ദുറഹ്‌മാൻ പദ്ധതി ഉദ്‌ഘാടനംചെയ്യും. കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ  ജാഫർ മാലിക്‌  പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top