20 April Saturday

നമ്മൾ ബേപ്പൂർ പച്ചക്കറി കൃഷി 
നാടേറ്റെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കരുവൻതിരുത്തി ക്ലസ്റ്റർതല പച്ചക്കറി വിത്തുനടീലും ഗ്രോ ബാഗ് വിതരണവും സിപിഐ എം ജില്ലാ സെക്രട്ടറി 
പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്
ബേപ്പൂര്‍ മണ്ഡലത്തെ പച്ചക്കറി സ്വയം പര്യാപ്തതയിലേക്കെത്തിക്കാൻ "നമ്മൾ ബേപ്പൂർ’ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര അടുക്കളത്തോട്ടം പദ്ധതി നാടേറ്റെടുക്കുന്നു. പദ്ധതി ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ  മണ്ഡലത്തിലെ എല്ലായിടത്തും കൃഷി വ്യാപനത്തിനായി ക്ലസ്റ്റർ തല കമ്മിറ്റികളുണ്ടാക്കി വിത്തിടലും നടീലുമെല്ലാം നാട്ടുകാർ ഏറ്റെടുത്തിരിക്കയാണ്. 
     എല്ലാ ക്ലസ്റ്ററുകളിലും വിത്തു നടീലും തൈ വിതരണവും സജീവമാണ്. ട്രേ, വിത്ത്, വളം തുടങ്ങിയവയും ക്ലസ്റ്ററുകൾക്ക് നൽകിയിട്ടുണ്ട്. നിരവധി ക്ലസ്റ്ററുകളിൽ കൂടുതൽ ഭൂമി ഉപയോഗപ്പെടുത്തി സംഘമായാണ് കൃഷിയൊരുക്കുന്നത്. കൃഷി വകുപ്പ്, വിവിധ സഹകരണ ബാങ്കുകൾ, കാർഷിക രംഗത്തെ വിദഗ്ധർ, കർഷക സംഘടനകൾ തുടങ്ങിയവയുടെ   സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തെ അഞ്ച് പ്രധാന ക്ലസ്റ്ററുകളായി തിരിച്ച് ഇതിൽ അമ്പത് വീടുകൾക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ആയിരം ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.  
    പദ്ധതിയുടെ ഭാഗമായി കാരകളി ക്ലസ്റ്റർ കമ്മിറ്റി ഒരുക്കിയ അടുക്കളത്തോട്ടം വിത്തിടൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു. ബാദുഷ കടലുണ്ടി അധ്യക്ഷനായി. ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ്‌ മിഷൻ ചെയർമാൻ എം ഗിരീഷ്, ടി രാധാഗോപി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ഷൈലജ, സി രമേശൻ, പൂഞ്ചോല പ്രദീപ്,  സുധ അനിൽകുമാർ,  ടി സനു, സി കെ സുഭീഷ്, മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
    കരുവൻതിരുത്തി ക്ലസ്റ്റർതല വിത്തിടലും ഗ്രോബാഗ് വിതരണവും കരുവൻതിരുത്തി സഹകരണ ബാങ്ക് പോളി ഹൗസിൽ പി മോഹനൻ ഉദ്ഘാടനം ചെയ്തു. എം ഗിരീഷ് അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ്‌ കെ എം ബഷീർ തൈകൾ നൽകി. പി കെ സലീം, ടി ഹരിദാസൻ എന്നിവർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top