25 April Thursday

കൊയിലാണ്ടി ഗവ. ഗേൾസിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

നഗരസഭയിലെ മികച്ച സ്കൂളായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ ആദരിക്കുന്ന ചടങ്ങിൽ നഗരസഭാ 
ചെയർപേഴ്സൺ കെ പി സുധ ഉപഹാരം കൈമാറുന്നു

കൊയിലാണ്ടി
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ  നഗരസഭ ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഗവൺമെന്റ് സ്കൂളുകളിൽ എ പ്ലസ് നിലവാരത്തിൽ ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. പരീക്ഷയെഴുതിയ  396 കുട്ടികളും വിജയിച്ചിരുന്നു.
 തുടർച്ചയായി അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടി.  രണ്ടിലൊന്ന് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസാണ്. 219 കുട്ടികൾ മുഴുവൻ എ പ്ലസ് നേടി. 
പ്ലസ് ടു പരീക്ഷയിലും മികച്ച വിജയമാണ് സ്കൂളിനുള്ളത്.  30  മുഴുവൻ എപ്ലസുമായി 94 ശതമാനം വിജയം. 1200 ൽ 1200 മാർക്കും ലഭിച്ച ശ്രീനന്ദ നഗരസഭയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർഥിനിയാണ്.  നഗരസഭയിലെ മികച്ച വിദ്യാലയത്തിനുള്ള ഉപഹാരം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ സ്കൂളിന്‌ സമർപ്പിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യ ക്ഷനായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top