04 July Friday

എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
കോഴിക്കോട്
കാറിൽ കറങ്ങിനടന്ന് നഗരത്തിൽ വിവിധയിടങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചുനൽകുന്ന പെരിങ്ങൊളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോൽ വീട്ടിൽ മിഥുൻ (28) പൊലീസ് പിടിയിൽ. 22 ഗ്രാം മെതലൈൻ ഡൈഓക്‌സി മെത്താഫെറ്റമിനുമായാണ് ഇയാൾ പിടിയിലായത്. കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട്‌ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെയും ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസിന്റെയും സംയുക്ത സംഘമാണ് പ്രതിയെ പിടികൂടിയത്.
മാവൂർ, മെഡിക്കൽ കോളേജ്, കസബ, മുക്കം, കുന്നമംഗലം സ്റ്റേഷനുകളിൽ മൂന്ന്‌ വർഷത്തിനിടെ പതിമൂന്നോളം അടിപിടിക്കേസുകളിൽ പ്രതിയാണ് പിടിയിലായ മിഥുൻ. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, എസ്‌സിപിഒമാരായ കെ അഖിലേഷ്, അനീഷ് മൂസ്സൻവീട്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്ഐ ആർ റസ്സൽ രാജ്, എസ്ഐ ശ്രീജയൻ, എസ്‌സിപിഒ ശ്രീകാന്ത്, രഞ്ജു എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top