29 March Friday

കുട്ടികൾക്ക്‌ വേണ്ടത്‌ 
സന്തോഷ വിദ്യാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കോഴിക്കോട്

കുട്ടികളുടെ വ്യക്തിത്വ വികാസവും മാനസികാരോഗ്യവും ഉറപ്പാക്കാൻ വിദ്യാലയങ്ങൾ സന്തോഷ വിദ്യാലയങ്ങളായി രൂപാന്തരപ്പെടണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ശിൽപ്പശാല അഭിപ്രായപ്പെട്ടു. പരിഷത്ത് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാല ഡോ. വി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സുവിജ രജീഷ്, എസ് ഗീത, ഡി ദീപ എന്നിവർ  വിഷയം അവതരിപ്പിച്ചു. പി എം വിനോദ് കുമാർ, ഡോ. രഞ്ജിത് ലാൽ, കെ പവിത്രൻ, കെ ടി ജോർജ്, സി എം വിജയൻ എന്നിവർ സംസാരിച്ചു. കെ കെ ശിവദാസൻ സ്വാഗതവും ഡോ. കെ രമേഷ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top