18 April Thursday
ഹിന്ദുത്വ വർഗീയവാദികൾക്ക്‌ യുവതയുടെ താക്കീത്‌

രാഷ്‌ട്രത്തെ കൊല്ലാൻ അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കോഴിക്കോട് സൗത്ത് ബ്ലോക്കിൽ ഡിവെെഎഫ്ഐ സ്മൃതി സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌

ഹിന്ദുത്വവർഗീയ വാദികളുടെ ഗൂഢാലോചനയിൽനിന്നുതിർന്ന വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങിയ രാഷ്‌ട്രപിതാവിന്റെ 75ാം രക്തസാക്ഷിത്വദിനം സമുചിതമായി ആചരിച്ചു. സാമ്രാജ്യത്വത്തെയും വർഗീയതയെയും നിരായുധരാക്കി മഹാത്മാവ്‌ നയിച്ച പോരാട്ടങ്ങൾ ഓർമപ്പെടുത്തി യുവജനവിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്ത്‌  വർഗീയാധിപത്യം സ്ഥാപിക്കുന്ന ഹിന്ദുത്വ ശക്തികളുടെ നീക്കം ചെറുക്കാൻ ജാതി, മത, വർഗ വ്യത്യാസമില്ലാതെ നമുക്ക്‌ കൈകോർക്കാമെന്നും സംഗമം പ്രഖ്യാപിച്ചു. ‘രാഷ്‌ട്രപിതാവിനെ കൊന്നവർ രാഷ്‌ട്രത്തെ കൊല്ലുന്നു’  എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌ കേന്ദ്രങ്ങളിലാണ്‌ സ്‌മൃതിസംഗമം സംഘടിപ്പിച്ചത്‌. ജില്ലയിൽ 16 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. 
കോഴിക്കോട് സൗത്ത് ബ്ലോക്കിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, വടകരയിൽ  മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക, കോഴിക്കോട് ടൗണിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, കുന്നുമ്മലിൽ  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ ജി ലിജീഷ്, നരിക്കുനിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കൊയിലാണ്ടിയിൽ സി അശ്വിനിദേവ്, കക്കോടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ഒഞ്ചിയത്ത്‌ പി എസ്‌ സഞ്ജീവ്, താമരശേരിയിൽ കെ ഷെഫീഖ്, നാദാപുരത്ത്‌ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം ഗിരീഷ്,  പേരാമ്പ്രയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ്, കോഴിക്കോട് നോർത്തിൽ മുൻ ജില്ലാ സെക്രട്ടറി പി നിഖിൽ, ഫറോക്കിൽ അനൂപ് കക്കോടി കുന്നമംഗലത്ത്‌ പി ഷൈപു, തിരുവമ്പാടിയിൽ സോഫിയ മെഹർ, പയ്യോളിയിൽ പി രാഹുൽരാജ്, ബാലുശേരിയിൽ സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top