24 April Wednesday
കൃഷിയും വാഹനങ്ങളും നശിപ്പിച്ചു

ജനവാസകേന്ദ്രങ്ങളിൽ ആനക്കലി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പീടികപ്പാറ- കോനൂർ കണ്ടിയിൽ കാട്ടാന 
തകർത്ത ഓട്ടോയും പിക്കപ്പ് വാനും

മുക്കം
കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറ കോനൂർക്കണ്ടിയിൽ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി. ചൊവ്വ പുലർച്ചെ ഇറങ്ങിയ രണ്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും രണ്ട് വാഹനങ്ങൾ തകർക്കുകയുംചെയ്തു. തോട്ടുമുക്കം- പീടികപ്പാറ അങ്ങാടിക്കടുത്തുവരെ ആനകളെത്തി.
നരിക്കുഴി സണ്ണിയുടെ ഓട്ടോയും കോഴിഫാമിലേക്ക് പോകുകയായിരുന്ന വണ്ടിയും തകർത്തു.  ഒരു വീടിന്റെ ഗെയിറ്റും തകർത്തിട്ടുണ്ട്. 150 ലേറെ വാഴകളും നശിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പത്തനാപുരം കൊടുമ്പുഴയിൽനിന്ന്‌ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ആനയെ വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ വനപാലകൻ മനോജ് കുമാറിന് വീണ്‌ പരിക്കേറ്റു.
മലപ്പുറം വനാതിർത്തിയിലെ ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രദേശത്തെ വനമേഖലയിൽനിന്നാണ് കാട്ടാനകളിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന്റെ സമീപപ്രദേശത്ത് മുമ്പ്‌ സബാൻ എന്ന കർഷകൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആനശല്യം കാരണം കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top