24 April Wednesday

ഗവർണറുടെ നീക്കം സർക്കാരിനെ അട്ടിമറിക്കാൻ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

സി ഐ ടി യു പ്രതിഷേധ റാലി മുതലക്കുളത്തു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമാണ്‌ ഗവർണർ ശ്രമിക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇത്‌ ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന സർക്കാരും ഗവർണറുമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കണം. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്‌ ഗവർണർ പ്രവർത്തിക്കേണ്ടത്‌. എൽഡിഎഫ്‌ സർക്കാരിനെതിരെയുള്ള വർഗീയ ഫാസിസ്റ്റ്‌ അജൻഡക്കെതിരെ സിഐടിയു മുതലക്കുളത്ത്‌ സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
 ആവശ്യമില്ലാത്ത കാര്യങ്ങൾ അനവസരത്തിൽ വിളിച്ചുപറഞ്ഞ്‌ ഇല്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ പദവിക്ക്‌ ചേർന്നതല്ല. ആർഎസ്‌എസ്‌ ആയാൽ ഏതുകുമ്മനത്തിനും ഗവർണർ ആകാമെന്ന അവസ്ഥയാണ്‌ രാജ്യത്തുള്ളതെന്നും എളമരം പറഞ്ഞു.  ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ടി ദാസൻ, ടി എൽ രമേശൻ, സി നാസർ, കെ കെ മമ്മു, എം ധർമജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top