25 April Thursday

ജെന്‍ഡര്‍ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കുടുംബശ്രീ ജെന്‍ഡര്‍ ക്യാമ്പയിൻ പോസ്റ്റര്‍ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി പ്രകാശിപ്പിക്കുന്നു

കോഴിക്കോട് 
കുടുംബശ്രീ മുഖേന കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി പ്രകാരമുള്ള ജെൻഡർ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ പോസ്റ്റർ  കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി പ്രകാശിപ്പിച്ചു. 
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന പ്രമേയത്തിലാണ്  ഡിസംബർ 23 വരെ  ക്യാമ്പയിൻ. എൻആർഎൽഎം പദ്ധതി നടപ്പാക്കുന്ന  സംസ്ഥാനങ്ങളും സഹായക സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ല, പഞ്ചായത്ത്, വാർഡ്, അയൽക്കൂട്ടതലത്തിൽ പോസ്റ്റർ പ്രചാരണം, ചർച്ച, സംവാദം, സെമിനാർ, സിനിമാ പ്രദർശനം, റാലി തുടങ്ങിയവ സംഘടിപ്പിക്കും. നേരത്തെ കുടുംബശ്രീ ആവിഷ്കരിച്ച ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിന്റെ തുടർച്ചയാണിത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top