26 April Friday

ചിത്രകാരന്മാരുടെ സംഗമവും സാംസ്കാരിക സംഗമവും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കണ്ണൂക്കരയിൽ ചിത്രകാര കൂട്ടായ്മ സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്യുന്നു

ഒഞ്ചിയം 
സിപിഐ എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ കണ്ണൂക്കരയിൽ ചിത്രകാരന്മാരുടെ സംഗമവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ചിത്രകാരനും സിനിമാ സംവിധായകനുമായ ടി ദീപേഷ് ചിത്രകാരൻമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു. 
ജോളി എം സുധൻ, പ്രഭ കുമാർ ഒഞ്ചിയം, ശ്രീശൻ ചോമ്പാല, അഷിൻ മുന്നു, ബേബി രാജ്, കീർത്തന പ്രസാദ്, ബിന്ദു മനോഹർ തുടങ്ങിയവർ പങ്കെടുത്തു
സാംസ്കാരിക സദസ്സ് പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
 രാജാറാം തൈപ്പിള്ളി അധ്യക്ഷനായി. ടി പി ബിനീഷ്, വി പി ഗോപാലകൃഷ്ണൻ, പി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. 
എം കെ വസന്തൻ സ്വാഗതം പറഞ്ഞു. കലാവിരുന്നുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top