29 March Friday

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കെഎസ്ടിഎ സബ് ജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം 
വി പി രാജീവൻ ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സി. അംഗം വി പി രാജീവൻ  ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ്‌ ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി.   സെക്രട്ടറി സി ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും  വി അരവിന്ദാക്ഷൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.  വി വി വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.   ആർ എം രാജൻ,  ഡി കെ ബിജു, കെ ശാന്ത, ജില്ലാ കമ്മിറ്റി അംഗം ആർ കെ ദീപ എന്നിവർ  സംസാരിച്ചു. കെ കെ ചന്ദ്രമതി  രക്തസാക്ഷി പ്രമേയവും പി കെ ഷാജി അനുശോചന പ്രമേയവും രഞ്ജിത്ത് ലാൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. പി വി സത്യൻ സ്വാഗതവും  കൺവീനർ വി എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റ്  വി പി രാജീവന്  കൈമാറി. ഭാരവാഹികൾ: ഗണേശൻ കക്കഞ്ചേരി (പ്രസിഡന്റ്‌), കെ എം ലൈല, എൻ കെ രാജഗോപാലൻ, കെ സുരേഷ്‌ കുമാർ (വൈസ്‌ പ്രസിഡന്റുമാർ), സി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), കെ കെ ചന്ദ്രമതി, പി കെ ഷാജി, രഞ്ജിത്ത് ലാൽ (ജോയിന്റ്‌ സെക്രട്ടറിമാർ), വി അരവിന്ദാക്ഷൻ (ട്രഷറർ).  ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും  ഉച്ചഭക്ഷണത്തിന് കൂടുതൽ തുക അനുവദിക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top