12 July Saturday

വൈദ്യുതി ബില്ലിനെതിരെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

വൈദ്യുതി ബില്ലിനെതിരെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രതിഷേധ സമരം ചെറുവണ്ണൂരിൽ ടി മൊയ്തീൻ കോയ ഉദ്ഘാടനംചെയ്യുന്നു

ഫറോക്ക്

വിനാശകരമായ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും സംയുക്ത സമിതി (എൻസിസിഒ ഇഇഇ) ഫറോക്ക് ഡിവിഷൻ പരിധിയിൽ പ്രതിഷേധ സമരം നടത്തി. 
ഫറോക്ക് യൂണിറ്റിനുകീഴിൽ ചെറുവണ്ണൂരിൽ നടന്ന പ്രതിഷേധ സമരം ചുമട്ടുതൊഴിലാളി യൂണിയൻ -സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ടി  മൊയ്തീൻകോയ ഉദ്ഘാടനംചെയ്തു.
അരീക്കാട്, നല്ലളം, ഡീസൽ പ്ലാന്റ്‌ യൂണിറ്റുകൾ സംയുക്തമായി അരീക്കാട് അങ്ങാടിയിൽ പ്രതിഷേധസമരം നടത്തി. സിഐടിയു ഫറോക്ക് ഏരിയാ ജോ. സെക്രട്ടറി ജയപ്രകാശ് ഉദ്ഘാടനംചെയ്തു. 
രാമനാട്ടുകരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി രാജൻ പുൽപറമ്പിൽ, കടലുണ്ടിയിൽ ലൈറ്റ് മോട്ടോർ യൂണിയൻ -സിഐടിയു ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു, ബേപ്പൂരിൽ ഫെഡറേഷൻ നേതാവ് ടി ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉദ്ഘാടനംചെയ്തു. കല്ലായിയിൽ ജെ മുഹമ്മത് അസ്‌ലം ഉദ്ഘാടനംചെയ്തു. മാങ്കാവിൽ ഓഫീസേഴ്സ് അസോ. നേതാവ് മധു, പന്തീരാങ്കാവിൽ ഡിവിഷൻ ട്രഷറർ പി പ്രഭീഷ്, പെരുമണ്ണയിൽ സിഐടിയു ഏരിയാ സെക്രട്ടറി വി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top