18 April Thursday

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 
തടയാൻ ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കോഴിക്കോട്‌
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനും ഗാർഹിക അതിക്രമങ്ങൾ,  സ്ത്രീധനപീഡനം എന്നിവ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുമായി വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. ഡിസംബർ പത്തുവരെ നീളുന്നതാണ്‌ പരിപാടി.
ഗാർഹിക അതിക്രമങ്ങൾ, സ്ത്രീധനം എന്നിവക്കെതിരെയുള്ള സന്ദേശം ജനപ്രതിനിധികൾ, സർക്കാർ വകുപ്പ് മേധാവികൾ, വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ, സർവീസ് സംഘടനാ പ്രവർത്തകർ, ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ക്ഷേമ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം.
ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർക്കും ഐസിഡിഎസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച  ശിൽപ്പശാല ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു.  ജില്ലാ വനിത ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി അധ്യക്ഷനായി. അസി. ലേബർ ഓഫീസർ വി ദിനേശ്,  വിമൻ പ്രൊട്ടക്‌ഷൻ ഓഫീസർ ഡോ. എ കെ ലിൻസി എന്നിവർ സംസാരിച്ചു. അഡ്വ. സി കെ സീനത്ത്  ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top