26 April Friday

സിപിഐ എം തിരുവമ്പാടി ഏരിയാ 
സമ്മേളനത്തിന് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കോടഞ്ചേരി
സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് ബുധൻ കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ (മരിയൻ കല്യാണമണ്ഡപം) തുടക്കമാവും. രാവിലെ മൈക്കാവിലെ രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ ബലികുടീരത്തിൽനിന്ന്‌ ലിന്റോ ജോസഫ് എംഎൽഎയുടെയും പുലിക്കയത്തെ രക്തസാക്ഷി മോഹനന്റെ വീട്ടിൽനിന്ന്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫിന്റെയും നേതൃത്വത്തിൽ ദീപശിഖാ റാലി പുറപ്പെട്ട് എട്ടരയോടെ സമ്മേളന നഗരിയിൽ എത്തി ദീപശിഖ തെളിക്കും.
ഏരിയാ കമ്മിറ്റിയംഗം വി കെ പീതാംബരൻ പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനംചെയ്യുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം വ്യാഴം വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം "പുന്ന കൊമ്പിൽ വർഗീസ് നഗറി"ൽ പിബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും.
ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ, സ്വാഗതസംഘം ചെയർമാൻ കെ പി ചാക്കോച്ചൻ, കൺവീനർ ഷിജി ആന്റണി, ലോക്കൽ സെക്രട്ടറിമായ രഞ്ജിത്ത് ജോസ്, പുഷ്പ സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top