ഒഞ്ചിയം
ചോമ്പാല ഹാർബറിൽ കെട്ടിയിട്ട ഫൈബർവള്ളം തലശേരി സി വി പാർക്കിനുസമീപം തകർന്നനിലയിൽ കണ്ടെത്തി. കുരിയാടി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകർന്നത്. വ്യാഴാഴ്‌ച ഹാർബറിൽ കെട്ടിയിട്ട വള്ളം കാണാതായിരുന്നു. കോസ്റ്റൽ ഗാർഡും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ തകർന്ന നിലയിൽ കണ്ടത്. എൻജിനും വലയും കാമറയും നശിച്ചു. ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..