04 December Monday

എം കെ പ്രേംനാഥിന് വടകരയുടെ അന്ത്യാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

വടകര ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച എം കെ പ്രേംനാഥിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിക്കുന്നു

സ്വന്തം ലേഖകൻ
വടകര
നിയമസഭാ സാമാജികൻ എന്നനിലയിൽ വടകരയുടെ വികസനത്തിന്‌ നേതൃത്വപരമായ പങ്കുവഹിച്ച  എം കെ പ്രേംനാഥിന് നാടിന്റ അന്ത്യാഞ്‌ജലി.  വടകര ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനുവേണ്ടി ആർഡിഒ സി ബിജുവും മുഖ്യമന്ത്രിക്കുവേണ്ടി തഹസിൽദാർ കലാ ഭാസ്കറും  കലക്ടർക്കുവേണ്ടി ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ ഇ കെ ഷാജിയും പുഷ്പചക്രം സമർപ്പിച്ചു. 
കെ മുരളീധരൻ എംപി, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, കെ പി മോഹനൻ, ഇ കെ  വിജയൻ, കെ കെ രമ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയാ സെക്രട്ടറിമാരായ ടി പി ഗോപാലൻ, ടി പി ബിനീഷ്, നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ജില്ലാ പഞ്ചായത്തംഗം ഇ പി നിഷ, എംഎസിടി ജഡ്ജ് കെ രാമകൃഷ്ണൻ, എൻഡിപിഎസ് ജഡ്ജ് വി പി എം സുരേഷ് ബാബു, മുൻ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ എംഎൽഎ സി കെ നാണു, കെ ലോഹ്യ, ടി വി ബാലൻ, സലിം മടവൂർ, എം കെ ഭാസ്കരൻ, ഇ പി ദാമോദരൻ, പി കെ ഹബീബ്, എൻ വേണു, അഡ്വ. ഐ മൂസ, മനയത്ത് ചന്ദ്രൻ, അഡ്വ. ഇ കെ നാരായണൻ, അഡ്വ. കെ എം രാംദാസ്, അഡ്വ. ലാൽ മോഹൻ, ടി കെ രാജൻ, രാംദാസ് മണലേരി, പി പി മുരളി, സതീശൻ കുരിയാടി, ശ്രീധരൻ മടപ്പള്ളി, എൻ കെ വത്സൻ, പി കെ പ്രവീൺ, പി പി പ്രശാന്ത്, വി ഗോപാലൻ, സി പി ദിവാകരൻ, കെ കെ അബ്ദുള്ള, ആർ സത്യൻ, സോമൻ മുതുവന, പി കിഷൻചന്ദ്, വി കുഞ്ഞാലി, പി സോമശേഖരൻ, ഒ കെ കുഞ്ഞബ്ദുള്ള തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ഒഞ്ചിയം 
വടകര ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ പകൽ മുന്നോടെ എത്തിച്ചു.  കെ കെ രമ എംഎൽഎ, പാറക്കൽ അബ്ദുള്ള, കെ പി മോഹനൻ, വി കുഞ്ഞാലി, വി പി കുഞ്ഞികൃഷ്ണൻ, മനയത്ത് ചന്ദ്രൻ, എം കെ ഭാസ്കരൻ, എൻ കെ വത്സൻ, ടി ടി ഇസ്മയിൽ, ഇ പി ദാമോദരൻ, എൻ ബാലകൃഷ്ണൻ, ഇല്ലത്ത് ദാമോദരൻ, കെ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല ഈങ്ങോളി, നിഷ പുത്തൻപുരയിൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
മുക്കാളി ടൗണിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ റീത്ത് സമർപ്പിച്ചു. 
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ്‌ അയിഷാ ഉമ്മർ,  എം പി ബാബു തുടങ്ങിയവരും റീത്ത് വച്ചു. വൈകിട്ട് അഞ്ചോടെ നിരവധി വാഹനങ്ങളിലായി പ്രവർത്തകരുടെ അകമ്പടിയോടെ  മൃതദേഹം തട്ടോളിക്കരയിലെ  വീട്ടിൽ എത്തിച്ചു. ഇവിടെ എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ കെ രമ, ഇ കെ വിജയൻ, കെ പി മോഹനൻ, മുൻ എംഎൽഎ സി കെ നാണു, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, ജില്ലാപഞ്ചയത്തംഗം എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി കെ സന്തോഷ് കുമാർ എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം കെ ഭാസ്‌കരൻ, കെ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സബാഹ് പുൽപ്പറ്റ, പി രാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. വൈകിട്ട് 6.30ന്‌  ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കാരം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top