കുറ്റ്യാടി
മരുതോങ്കര സഹകരണ ബാങ്കിലെ പ്യൂൺ, നൈറ്റ് വാച്ചർ, പാർടൈം സ്വീപ്പർ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് സഹകരണ വിജിലൻസ് വിഭാഗം ബാങ്കിൽ പരിശോധന നടത്തി. 2017- നവംബറിൽ മൂന്ന് ജീവനക്കാരെ കോഴവാങ്ങി നിയമിച്ചെന്ന പരാതിയിലാണ് പരിശോധന. 2018 ലാണ് സ്വകാര്യ വ്യക്തി കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് പരാതിനൽകിയത്. തുടർന്ന് സഹകരണ വിഭാഗം വിജിലൻസിന് കൈമാറുകയായിരുന്നു. നിയമിക്കപ്പെട്ടവർ വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് പണം കടമെടുത്തതിന്റെ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിക്കൽ, മൊഴിയെടുക്കൽ എന്നിവയ്ക്കായാണ് വിജിലൻസ് ബാങ്കിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..