തിരുവമ്പാടി
അഴിമതിയിൽ മുസ്ലിംലീഗ് നേതൃത്വം നടപടിയെടുത്ത തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനെ പുറത്താക്കണമെന്നും പഞ്ചായത്ത് അംഗത്വം രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ബഹുജന മാർച്ച് നടത്തി. "പാർടിക്ക് വേണ്ടാത്ത ആളെ ജനങ്ങൾക്കും വേണ്ട’ മുദ്രാവാക്യമുയർത്തി നടത്തിയ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.
സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജോളി ജോസഫ് ഉദ്ഘാടനംചെയ്തു.
ജോയി മ്ലാങ്കുഴി അധ്യക്ഷനായി. സി എൻ പുരുഷോത്തമൻ, അബ്രഹാം മാനുവൽ, സജി സിലിപ്പ്, സി ഗണേഷ് ബാബു, പി കെ ഫൈസൽ, ഗോപിലാൽ, എം ബേബി, കെ എം മുഹമ്മദലി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..