പേരാമ്പ്ര
പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ ഗോകുലം ഗ്രൂപ്പ് നാച്വർ വെഞ്ചുറ ടൂറിസം പദ്ധതിയുടെ ഭാഗമായി സയൻസ് പാർക്ക് സ്ഥാപിക്കും. എസ്ട്രാജി ക്ലബ്ബാണ് പദ്ധതി ഒരുക്കുന്നത്. 100 കോടി രൂപ ചെലവിൽ ഒരുക്കുന്ന പാർക്ക് ശാസ്ത്രതത്വങ്ങളെ പ്രായോഗിക രീതിയിൽ അവതരിപ്പിക്കും. പെൻസിൽ മുതൽ റോക്കറ്റ്‌വരെയുള്ള പതിനായിരക്കണക്കിന് ആശയങ്ങളുടെ ആവിഷ്‌കാരമായ പാർക്ക് ലോകത്തിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുക. എസ്ട്രാജി ക്ലബ് ഡയറക്ടർ കോശി, ഡോ. ജോസഫ് ഡി ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..