കുന്നമംഗലം
മാവൂരിലെ പഴയ ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌തതായി കോംപ്ലക്സിലെ കച്ചവടക്കാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിർത്തണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു.
കച്ചവടക്കാരെ കേൾക്കുന്നതിനു മുമ്പ് ഷോപ്പിങ് കോംപ്ലക്സ് വിഷയത്തിൽ നടപടിയൊന്നും സ്വീകരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോംപ്ലക്സിലെ അഞ്ച് കച്ചവടക്കാരാണ് കോടതിയെ സമീപിച്ചത്. ഷോപ്പിങ് കോംപ്ലക്സിൽ വർഷങ്ങളായി കച്ചവടം നടത്തുന്നവരെ മാനുഷിക പരിഗണനനൽകാതെ കുടിയിറക്കാനാണ് ശ്രമിക്കുന്നത്. 15 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകുകയായിരുന്നു.
നോട്ടീസ് നൽകുന്നതിന് മുമ്പോ ശേഷമോ കച്ചവടക്കാരോട് ഇതേപ്പറ്റി അന്വേഷിക്കുകയോ വിവരം തേടുകയോ ചെയ്തിട്ടില്ല.
ഈ കെട്ടിടത്തിനേക്കാൾ പഴയവ അറ്റകുറ്റപ്പണി നടത്തിയും നവീകരിച്ചും സംരക്ഷിക്കുന്ന സമയത്താണ് പൊളിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ഭാരവാഹികളും വാശിപിടിക്കുന്നത്.യു ജയരാജൻ, കെ മുരളീധരൻ, വി അബ്ദുൾ നാസർ, എം പി സുലൈമാൻ, സി ഹരീഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..