04 December Monday

ഗണിതം മധുരമാക്കാൻ മഞ്ചാടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കൊയിലാണ്ടി
ഗണിതപഠനം മധുരമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മഞ്ചാടി പദ്ധതി കൊയിലാണ്ടി മണ്ഡലത്തിലെ 35 സ്കൂളിൽ നടപ്പാക്കുന്നു. വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ആകെ 100 വിദ്യാലയങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതി ‘മാത്‌സ്‌ മാജിക്കി’ന് അനുബന്ധമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, കെ ഡിസ്ക് എന്നിവയുടെ മഞ്ചാടി പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നത്.
അഞ്ചാംതരത്തിലെ ഭിന്നസംഖ്യ എന്ന ആശയമാണ് ഈ വർഷം പുതിയ രീതിയിൽ ക്ലാസ് മുറിയിൽ അവതരിപ്പിക്കുക. സമഗ്ര ശിക്ഷ കേരളയ്‌ക്കാണ്‌ നടത്തിപ്പ് ചുമതല. എസ്‌സിഇആർടിയാണ്‌ പദ്ധതി വിലയിരുത്തുക.
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാനാധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും ശിൽപ്പശാല കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷനായി. മഞ്ചാടി സംസ്ഥാന കോ ഓർഡിനേറ്റർ കെ കെ ശിവദാസൻ, ഇ കെ ഷാജി, മേലടി എഇഒ എന്‍ എം ജാഫര്‍ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി എഇഒ എ പി ഗിരീഷ് കുമാര്‍ സ്വാഗതവും ബിപിഒ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top