18 April Thursday
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിൽ അണിചേരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

സിഐടിയു ജില്ലാ സമ്മേളന പൊതുസമ്മേളനം കുറ്റ്യാടി പഴയ ബസ്‌സ്‌റ്റാൻഡിലെ ടി ശിവദാസമേനോൻ നഗറിൽ സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനം ചെയ്യുന്നു

 കുറ്റ്യാടി 

രാജ്യത്തെ മഹാ ഭൂരിപക്ഷംവരുന്ന തൊഴിലാളികളെയും ബഹുജനങ്ങളെയും അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിൽ അണിചേരണമെന്ന്‌ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്ത്‌ വിളിച്ചോതി കുറ്റ്യാടിയെ ചുവപ്പിച്ച് സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു. 
ടി ശിവദാസമേനോൻ നഗറിൽ (കുറ്റ്യാടി പഴയ ബസ്‌സ്‌റ്റാൻഡ്‌) ചേർന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. ഇന്ത്യ മത രാഷ്ട്രമാക്കണമെന്ന് പറയുന്ന ആർഎസ്എസ്സും ഇസ്ലാമിക രാജ്യമാക്കണമെന്ന് പറയുന്ന പോപ്പുലർ ഫ്രണ്ടും ഒരേതൂവൽ പക്ഷികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമാണ് യഥാർഥ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിനെ താങ്ങിനിർത്തുന്നത് കോൺഗ്രസ്സാണ്. പാർടിയെ ഒന്നിപ്പിക്കാൻ പറ്റാത്തവർ എന്തിനാണ് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. പി പി പ്രേമ, പി കെ സന്തോഷ്, വി പി കുഞ്ഞികൃഷ്ണൻ, എ എം റഷീദ്, വി നാണു, കെ കെ സുരേഷ്, എൻ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം കെ ശശി സ്വാഗതം പറഞ്ഞു. 
പി ആർ സോമൻ നഗറിൽ  (മെഹഫിൽ ഓഡിറ്റോറിയം കുറ്റ്യാടി) നടന്ന പ്രതിനിധി സമ്മേളനം വ്യാഴം വൈകിട്ട്‌ നാലോടെ സമാപിച്ചു. സിഐടിയു സംസ്ഥാന നേതാക്കളായ എളമരം കരീം എംപി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ എംഎൽഎ, കൂട്ടായി ബഷീർ, കെ പി സഹദേവൻ, ടി കെ രാജൻ, പി പി പ്രേമ എന്നിവർ പങ്കെടുത്തു. 
 
മാമ്പറ്റ ശ്രീധരൻ പ്രസിഡന്റ്, 
പി കെ മുകുന്ദൻ ജനറൽ സെക്രട്ടറി
സിഐടിയു ജില്ലാ പ്രസിഡന്റായി മാമ്പറ്റ ശ്രീധരനെയും ജനറൽ സെക്രട്ടറിയായി പി കെ മുകുന്ദനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവിനെയും 80 അംഗങ്ങളടങ്ങുന്ന ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: ടി ദാസൻ, ടി വിശ്വനാഥൻ, കെ ദാസൻ, എൻ കെ രാമചന്ദ്രൻ, കെ ഷീബ, വി കെ വിനു, കെ പി അനിൽകുമാർ, അവിന, ഗിരിജ, ചിഞ്ചു, കെ പുഷ്പ (വൈസ് പ്രസിഡന്റുമാർ), എം ഗിരീഷ്, പി കെ പ്രേമനാഥ്, കെ കെ മമ്മു, സി നാസർ, പി സി സുരേഷ്, വി കെ മോഹൻദാസ്, ജയപ്രകാശ്, പരാണ്ടി മനോജ്, കെ വി പ്രമോദ്, പ്രദീഷ്, പി ബാബു (സെക്രട്ടറിമാർ), പി കെ സന്തോഷ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top