23 April Tuesday
കർഷകസംഘം സമ്മേളനത്തിന്‌ ഉജ്വല തുടക്കം

കർഷക പ്രതിരോധത്തിന്‌ വിളംബരം

സ്വന്തം ലേഖകൻUpdated: Friday Sep 30, 2022

കർഷകസംഘം ജില്ലാ സമ്മേളനം പേരാമ്പ്ര വി കെ പീതാംബരൻ നഗറിൽ കിസാൻസഭ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യന്നു

വി കെ  പീതാംബരൻ നഗർ/ പേരാമ്പ്ര
കാർഷികമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധത്തിന്‌ വിളംബരം മുഴക്കി കർഷകസംഘം സമ്മേളനത്തിന്‌ തുടക്കം. പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺഹാളിൽ നടക്കുന്ന സമ്മേളനം കിസാൻസഭ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. 
കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ, എം എം പത്മാവതി, ജോളിജോസഫ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം മെഹബൂബ്‌ രക്തസാക്ഷി പ്രമേയവും ബാബു പറശ്ശേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി വിശ്വൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം കുഞ്ഞമ്മത് സ്വാഗതം പറഞ്ഞു. 
ഗ്രൂപ്പ്‌ ചർച്ചക്ക് ശേഷം വൈകിട്ട് പ്രതിനിധികളുടെ പൊതുചർച്ച ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം ഇസ്മായിൽ, വയനാട് ജില്ലാ സെക്രട്ടറി പി കെ സുരേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. 300 പ്രതിനിധികളടക്കം 347 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.  
ജില്ലാ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. 
പ്രമേയ കമ്മിറ്റി: സി ഭാസ്‌കരൻ (കൺവീനർ), അഡ്വ. ഇ കെ നാരായണൻ, പി കെ സത്യൻ, ഇ എസ് ജെയിംസ്, അഡ്വ. എം ആർ ഹരീഷ്. മിനുട്സ്: കെ ഷിജു (കൺവീനർ), കെ സുരേഷ്, പി പി രഞ്ജിനി, വി രവീന്ദ്രൻ. 
ക്രഡൻഷ്യൽ: ടി കെ സോമനാഥൻ (കൺവീനർ), ടി പി ദാമോദരൻ, പി അനിത, സി പി അശോകൻ, വി ടി രതി, ഒ ഭക്തവത്സലൻ, ടി മുരളീധരൻ. രജിസ്ട്രേഷൻ: സി എം ശ്രീധരൻ (കൺവീനർ). ടി കെ മോഹൻ ദാസ്, ഒള്ളൂർ ദാസൻ, ടി വി ഗിരിജ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top