29 March Friday

പി കെ രമേശന്റെ ഓർമ പുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പി കെ രമേശൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള വിദ്യാർഥി–-യുവജനസംഗമം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

ഒഞ്ചിയം
ബിജെപി-, ആർഎസ്എസ് സംഘം അരുംകൊലചെയ്ത മടപ്പള്ളി കോളേജിലെ എസ്എഫ്ഐ നേതാവ് പി കെ രമേശന്റെ ഓർമ പുതുക്കി നാട്‌. രക്തസാക്ഷി ദിനത്തിൽ എസ്‌എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുക്കാളിയിൽ നിന്നാരംഭിച്ച വിദ്യാർഥി റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാമത് വാർഷികാചരണ ഭാഗമായി ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന വിദ്യാർഥി–-യുവജനസംഗമം മന്ത്രി പി എ
മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ്‌ കെ അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ടി പി ബിനീഷ്, കെ വി ലേഖ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റി നൽകുന്ന ബഹ്റൈൻ പ്രതിഭാ പുരസ്കാരം രക്തസാക്ഷി കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നതവിജയികൾക്ക് മന്ത്രി വിതരണം ചെയ്തു.
സിപിഐ എം ചോമ്പാല ലോക്കൽകമ്മിറ്റി അംഗമായിരുന്ന പി ദാമോദരൻ അനുസ്‌മരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. രാവിലെ കല്ലാമലയിലെ രമേശൻ ബലികുടീരത്തിൽ സിപിഐ എം, - എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. ലോക്കൽ സെക്രട്ടറി എം പി ബാബു അധ്യക്ഷനായി. പി എം ആർഷോ, കെ വി ലേഖ തുടങ്ങിയവർ സംസാരിച്ചു. പ്രദീഷ് കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top