19 April Friday

ആറുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: 
പ്രതിക്ക് 7 വർഷം കഠിനതടവ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കൊയിലാണ്ടി
ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവും 2,25,000 രൂപ പിഴയും. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷംവീട് കോളനി വാസുവിനെ (61 ) ആണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്‌. പോക്സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ്‌ ശിക്ഷ. 2019ൽ റോഡിൽ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി മിഠായിതരാമെന്ന് പറഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യംപറയുകയും അവർ പരാതി കൊടുക്കുകയുമായിരുന്നു. ബാലുശേരി പൊലീസ് രജിസ്റ്റർചെയ്ത കേസ് താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുൽ റസാഖാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top