26 April Friday

ഉന്നതവിജയികൾക്ക്‌ പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

 ഒഞ്ചിയം

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും ബഹറൈൻ പ്രതിഭയും ചേർന്ന് മികച്ചവിജയം നേടുന്ന വിദ്യാർഥികൾക്ക്‌ നൽകുന്ന പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസ് വിതരണംചെയ്തു. മടപ്പള്ളി കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന രക്തസാക്ഷി പി കെ രമേശൻ ദിനാചരണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിലാണ്‌ പുരസ്‌കാരം നൽകിയത്‌.  
ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യുക്കാരുടെ കഠാരക്കിരയായ ധീരജിന്റെ സഹോദരൻ അദ്വൈത് രാജേന്ദ്രൻ, രക്തസാക്ഷി അജയ് പ്രസാദിന്റെ സഹോദരി ആര്യ പ്രസാദ്, ബി ആർ പാർവണ (കൊയിലാണ്ടി), ഹനീന ഹാഷിം (കണ്ണൂർ), ലിജലക്ഷ്മണൻ, (തലശേരി ബ്രണ്ണൻ കോളേജ്), ഷഹന ഷിഹാബ് (തിരുവനന്തപുരം), അനുപമ (കോഴിക്കോട്) എന്നിവർക്കാണ് 25,000 രൂപ വീതമുള്ള  അവാർഡും മെമന്റോയും നൽകിയത്‌. പി താജുദീൻ അധ്യക്ഷനായി. ബഹറൈൻ പ്രതിഭാ കേന്ദ്രകമ്മിറ്റിയംഗം പി ശ്രീജിത്ത് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top