26 April Friday

കുട്ടികൾക്കു മുന്നിൽ 
സാഹിത്യകഥ പറഞ്ഞ്‌ എഴുത്തുകാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കണ്ണോത്ത് യുപി സ്കൂളിൽ സാഹിത്യസഞ്ചാരം പരിപാടിയിൽ യു കെ കുമാരൻ വിദ്യാർഥികളുമായി സംവദിക്കുന്നു

 കൊയിലാണ്ടി

കണ്ണോത്ത് യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യസഞ്ചാരം പരിപാടിയിൽ സാഹിത്യകാരൻ യു കെ കുമാരൻ വിദ്യാർഥികളോട് സംവദിച്ചു. വായന വിവേകം വളർത്തുന്നതിനുകൂടി വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി. ടി കെ മോളി, സി ബിജു, പി ടി ഷീബ, കെഅബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ ഗീത സ്വാഗതവും വിദ്യാരംഗം കൺവീനർ മയൂഖ എൻഎസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top