ഒഞ്ചിയം
സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന എം ദാസന്റെ സ്‌മരണ പുതുക്കി. പതിനെട്ടാമത് ചരമവാർഷിക ദിനത്തിൽ ചോറോട് വീട്ടുവളപ്പിലെ എം ദാസൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു.
ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, വി പി കുഞ്ഞികൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.
എം ദാസൻ അനുസ്മരണ പ്രഭാഷണം ഓൺലൈനായി കേന്ദ്ര കമ്മിറ്റിയംഗം എളമരം കരിം എംപി നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..