28 March Thursday
ജോലിയും പണവുമില്ല

സ്‌കൂളിൽ ജോലിക്കായി പണം നൽകിയവർ സമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
പയ്യോളി                   
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനത്തിനായി ലക്ഷങ്ങൾ നൽകിയവർ  സമരത്തിലേക്ക്‌. അധ്യാപക നിയമനത്തിന് 2.26 കോടി രൂപ പലരിൽ നിന്നായി വാങ്ങി ജോലിയും പണവും നൽകാതെ വഞ്ചിച്ചുവെന്നാണ്‌ ആരോപണം. 26 പേരിൽ നിന്നായി 13 ലക്ഷം മുതൽ 18 ലക്ഷം രൂപവരെയാണ് മുൻകൂറായി വാങ്ങിയതെന്ന്‌ ഇരയായവർ പറയുന്നു. വാങ്ങിയ തുകയ്ക്ക് ബോണ്ടും നൽകിയിട്ടുണ്ട്. മുൻ സ്കൂൾ മാനേജരും മുസ്ലിംലീഗ് നേതാവും പയ്യോളി നഗരസഭാ കൗൺസിലറുമായ അഷറഫ് കോട്ടക്കലാണ് തുക വാങ്ങിയതെന്നാണ്‌ ആരോപണം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും നിയമനം നടക്കാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങാൻ ഇരകൾ തീരുമാനിച്ചത്. സമരത്തെ സഹായിക്കാൻ വിവിധ രാഷ്ട്രീയ പാർടികൾ സമര സഹായസമിതി രൂപീകരിച്ചു. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സഹകരണ സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പി എൻ അനിൽകുമാർ അധ്യക്ഷനായി. പി എം വേണുഗോപാലൻ, എൻ ടി അബ്ദുറഹിമാൻ, ഷംസു, ഇരിങ്ങൽ അനിൽ കുമാർ, എസ് വി റഹ്മത്തുള്ള, പി പി കണ്ണൻ, കെ കെ  കണ്ണൻ, യു ടി കരീം എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: പി എൻ അനിൽകുമാർ (ചെയർമാൻ), എൻ ടി അബ്ദുറഹിമാൻ (കൺവീനർ) എം പി ഭരതൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top