18 December Thursday

പിഷാരികാവിൽ ഇന്ന് വലിയ വിളക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ബുധനാഴ്‌ച വൈകിട്ട് നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി

കൊയിലാണ്ടി
കൊല്ലം പിഷാരികാവിൽ വ്യാഴാഴ്ച വലിയ വിളക്ക്. രാവിലെ കാഴ്ചശീവേലിക്ക് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ നയിക്കുന്ന മേളം അരങ്ങേറും. മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവും വസൂരിമാല വരവും വൈകിട്ട് വിവിധ ദേശങ്ങളില്‍നിന്നുള്ള ആഘോഷവരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 7.30ന് ചിലപ്പതികാരം വില്‍ കലാമേള. രാത്രി 11 ന് പുറത്തെഴുന്നള്ളിപ്പ്. മേളത്തിന് കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ എന്നിവര്‍ ഓരോ പന്തികൾക്കും നേതൃത്വംനൽകും. 
വെള്ളിയാഴ്ചയാണ് കാളിയാട്ടം. വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. രാത്രി 12.10ന് ശേഷം വാളകം കൂടല്‍. 
ചെറിയ വിളക്ക് ദിവസമായ ബുധനാഴ്ച രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ കാഴ്ചശീവേലി അരങ്ങേറി. കോമത്ത് പോക്ക്, ഓട്ടന്‍ തുള്ളൽ, വൈകിട്ട് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി എന്നിവ നടന്നു. രാത്രി എട്ടിന് ഗോപികൃഷ്ണ മാരാര്‍, കലാമണ്ഡലം അരുണ്‍ കൃഷ്ണ കുമാര്‍ എന്നിവരുടെ തായമ്പകയും തുടർന്ന് ഗാനമേളയും അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top