26 April Friday

പെര്ത്ത് സന്തോഷായി

സി രാഗേഷ്‌Updated: Monday Mar 30, 2020
നാദാപുരം 
‘‘നമ്മളെ നാടിന് ബര്ത്തം പിടച്ച കാലമല്ലേ,  എല്ലാം അടച്ച് പൂട്ടിയപ്പോൾ എങ്ങനെ കഴിയുമെന്ന്‌ വിചാരിച്ച്‌  ബേജാറായിരിക്കുകയായിരുന്നു .പെൻഷനും  റേഷനും കിട്ടുമെന്ന് വിചാരിച്ചില്ല. ഇപ്പോ പെര്ത്ത് സന്തോഷായി’’ തൂണേരി വണ്ണത്താംകണ്ടി മറിയത്തിന്റെ വാക്കുകളിൽ ആശ്വാസം. സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനെത്തിയ ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുമായി സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു ഇവർ.  മറിയത്തിന്റെ മകൾക്കും പെൻഷനുണ്ട്.‌ രണ്ട്‌ ‌പേർക്കുമായി 4800 രൂപയാണ്‌ കൈയിൽ കിട്ടിയത്‌. ഈ ദുരിതകാലത്ത്‌  ഈ തുക വലിയ സഹായമായി–-ഉമ്മയും മകളും പറയുന്നു.   
അഞ്ചംഗ കുടുംബത്തിൽ രണ്ടുപേർ ശാരീരിക അവശതയിലാണ്‌. മഹാവ്യാധിയിൽ എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമായപ്പോൾ
 നിത്യജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ ഈ കുടുംബത്തെപോലെ  നൂറുകണക്കിന്‌ സാധാരണക്കാർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറുകയാണ് ക്ഷേമ പെൻഷൻ വിതരണം.
 സർക്കാരിന്റെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പെൻഷൻ വിതരണം പുരോഗമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top