28 March Thursday

കോംകോ ടവർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കോഴിക്കോട് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പന്തീരാങ്കാവിലെ കോംകോ ടവർ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു, മന്ത്രി അഹമ്മദ് ദേവർകോവിൽ, എം എൽ എ മാരായ പി ടി എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സമീപം

പന്തീരാങ്കാവ് 
കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ സഹകരണ മേഖലയുടെ സമഗ്ര നിയമഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ തരത്തിലുമുള്ള സംഭാവനകളും നൽകി സഹകരണ മേഖല മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ മുന്നോട്ടുവരുന്ന സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ പ്രസ്ഥാനം. ഇതിനെ  ആരുവിചാരിച്ചാലും തകർക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കോംകോ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്ന ഗോൾഡ് പർച്ചേസ് സ്കീം, പെൻഷൻ സ്കീം, ഇടം ഭവന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
 സ്ട്രോങ്‌ റൂമിന്റെ ഉദ്ഘാടനം  മന്ത്രി അഹമ്മദ് ദേവർകോവിലും മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസും നിർവഹിച്ചു. 
പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി.  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജോയിന്റ് രജിസ്ട്രാർ ബി സുധ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി എൻ ബിജീഷ്  റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, ജില്ലാ പഞ്ചായത്തംഗം രാജീവ്‌ പെരുമൺപുറ,  ഷീന, ഇ എം വിനോദ് എന്നിവർ സംസാരിച്ചു. കോംകോ പ്രസിഡന്റ് വി ടി സത്യൻ സ്വാഗതവും  ഇ ദാമോദരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top