27 April Saturday

കലോത്സവങ്ങൾ അനാരോഗ്യ 
മത്സരങ്ങളുടെ വേദിയാവരുത്: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ജില്ലാ സ്കൂൾ കലോത്സവം വടകരയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

 വടകര

സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ സ്കൂൾ കലോത്സവം വടകര സെന്റ്‌ ആന്റണീസ് എച്ച്എസ്‌എസിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ പരാജിതരാവുന്നത് സ്വാഭാവികമാണ്. അർഹതയുള്ളവർ  വിജയിക്കും. കലോത്സവത്തിലും ലഹരിവിരുദ്ധ പ്രചാരണം വേണമെന്നും മന്ത്രി പറഞ്ഞു. 
കെ കെ രമ എംഎൽഎ അധ്യക്ഷയായി. കലോത്സവ ലോഗോ രൂപകൽപ്പനചെയ്ത പാലോറ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ പി സതീഷ് കുമാറിന് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉപഹാരം സമ്മാനിച്ചു.
എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, കലക്ടർ ഡോ. എൻ തേജ്‌ ലോഹിത്‌ റെഡ്ഡി, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ കെ വനജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷ എൻ എം വിമല, സിന്ധു പ്രേമൻ, പി സജീവ് കുമാർ, എ പ്രേമകുമാരി, പി എം അനിൽ, എസ്‌ സി ഉബൈദുള്ള, വി വി പ്രേമരാജൻ, എ കെ അബ്ദുൾ ഹക്കീം, ഹെലൻ ഹൈസന്ത് മെൻഡോസ്, കെ പി ധനേഷ്, എം കെ ബഷീർ, എം ആർ വിജയൻ, വി വിനോദ്, എസ് വിനയ രാജ്, സി കെ ആനന്ദ് കുമാർ, സിസ്റ്റർ ബ്ലൂബെൽ തോമസ് എന്നിവർ സംസാരിച്ചു. ഡിഡിഇ സി മനോജ് കുമാർ സ്വാഗതവും കെ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top