കൊയിലാണ്ടി 
ദേശീയപാതയിൽ പൂക്കാടിനുസമീപം കാറിന് തീപിടിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി റാഷിദിന്റെ കാറാണ് ഞായർ രാത്രി പതിനൊന്നോടെ  അപകടത്തിൽപ്പെട്ടത്. 
ഓട്ടത്തിനിടെ കാറിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനെ കത്തുകയായിരുന്നു. കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. മുൻഭാഗം പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..