04 May Saturday

വില്ലേജ് ടൂറിസം കോറിഡോർ 
പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

എം കുഞ്ഞമ്മത്

പേരാമ്പ്ര
പേരാമ്പ്ര മേഖലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങൾ  യോജിപ്പിച്ച്‌ വില്ലേജ്  ടൂറിസം കോറിഡോർ പ്രഖ്യാപിക്കണമെന്ന് സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
പെരുവണ്ണാമൂഴി, ചേർമല, ആവളപാണ്ടി, മുത്താച്ചിപ്പാറ തുടങ്ങി  കേന്ദ്രങ്ങൾ ഏരിയയിൽ വികസിപ്പിക്കാനുണ്ട്. ഇവ ഗ്രാമീണ  ടൂറിസം മേഖലക്ക് മുതൽക്കൂട്ടാക്കണം.  പേരാമ്പ്ര കേന്ദ്രമായി സർക്കാർ പോളിടെക്നിക്‌ ആരംഭിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
ചർച്ചകൾക്ക്   ഏരിയാ സെക്രട്ടറി എ കെ ബാലൻ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത്, പി വിശ്വൻ, വി പി കുഞ്ഞികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭൻ എന്നിവർ മറുപടി പറഞ്ഞു. കെ കെ ഹനീഫ, സി വി രജീഷ്, എം എം ജിജേഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ ടി രാജൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
എം കുഞ്ഞമ്മത് 
പേരാമ്പ്ര ഏരിയാ സെക്രട്ടറി
പേരാമ്പ്ര
സിപിഐ എം പേരാമ്പ്ര ഏരിയാ സെക്രട്ടറിയായി എം കുഞ്ഞമ്മതിനെ സമ്മേളനം തെരഞ്ഞെടുത്തു. എൻ പി ബാബു, ടി കെ ലോഹിതാക്ഷൻ, പി ബാലൻ അടിയോടി, കെ വി കുഞ്ഞിക്കണ്ണൻ, സി കെ ശശി, ടി പി കുഞ്ഞനന്തൻ, കെ സുനിൽ, കെ ടി രാജൻ, കെ കെ ഹനീഫ, പി എം കുഞ്ഞിക്കണ്ണൻ, എം വിശ്വൻ, കെ പി ബിജു, എസ് കെ സജീഷ്, പി പ്രസന്ന, എ സി സതി, അഡ്വ.കെ കെ രാജൻ, പി പി രാധാകൃഷ്ണൻ, കെ രാജീവൻ, പി എസ് പ്രവീൺ, ഉണ്ണി വേങ്ങേരി എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top