18 April Thursday

സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പ്‌ ടീമിൽ കോഴിക്കോടൻ പെരുമ

എ സജീവ് കുമാർUpdated: Monday Nov 29, 2021

വിജയികളായ ഇന്ത്യൻ ടീം . ഇൻസെറ്റിൽ കൊയിലാണ്ടിക്കാരൻ ഹാത്തിഫ്

കൊയിലാണ്ടി
21 വയസ്സിൽ താഴെയുള്ളവരുടെ ഒന്നാമത് സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ  സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ കോഴിക്കോടൻ പെരുമ. ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് മലയാളികളടങ്ങിയ ഇന്ത്യൻ ടീം നേപ്പാളിൽനിന്ന്  മടങ്ങുന്നത്.   കണയങ്കോട് കുഴിത്തളത്തിൽ അബ്ദുൾ ഗഫൂറിന്റേയും  ഹസീനയുടേയും മകൻ ഹാത്തിഫും ഫാറൂഖ് കോളേജിലെ സഹപാഠികളായ കടലുണ്ടി  സ്വദേശി ഫിനുവും കൊടുവള്ളി സ്വദേശി എൻ കെ അബിൻദാസുമാണ്‌  സംഘത്തിലെ കോഴിക്കോട്ടുകാർ.   29ന് പുലർച്ചെ മൂന്നിന് ഹാത്തിഫ് അടക്കമുള്ള കോഴിക്കോട്ടുകാർ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വണ്ടിയിറങ്ങും. 
നേപ്പാളിലെ പൊഖാറയിലെ രംഗശാല അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കഴിഞ്ഞ 22 മുതൽ 25 വരെയാണ്‌ ചാമ്പ്യൻഷിപ്പ്‌ നടന്നത്‌.  21 വയസ്സിൽ ചുവടെയുള്ളവർക്കായുള്ള യൂത്ത് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമാണ് കായിക രംഗത്ത് ശ്രദ്ധേയരായത്.  
     ഇന്ത്യയെ കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ മാറ്റുരച്ച മത്സരത്തിൽ സെമിയിൽ ബംഗ്ലാദേശിനേയും ഫൈനലിൽ ആതിഥേയരായ നേപ്പാളിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം വിജയിച്ചത്‌.  21 അംഗ   ടീമിൽ ക്യാപ്റ്റനായ മലപ്പുറം സ്വദേശി ഷംവീൽ അടക്കം  എട്ടുപേർ മലയാളികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top